ലണ്ടന്‍: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ പതിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്.
അടുത്ത വര്‍ഷത്തോടെ 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയം ഒരു പ്രധാന നഗരത്തില്‍ പതിക്കുമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
12 മീറ്റര്‍ നീളമുണ്ട് നിലയം അടുത്ത വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയിലെത്തിയേക്കുമെന്നാണ് ബഹിരാകാശ ഏജന്‍സി കണക്കാക്കുന്നത്.
ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലയം ഭൂമിയിലെത്തുമ്പോഴേക്കും എരിഞ്ഞ് തീര്‍ന്ന് വളരെ ചെറുതായിട്ടുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ബ്രിട്ടന്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്നും വിദഗ്ദ്ധർ അറിയിച്ചു.