ഓട്ടോ മീറ്റര്‍ പുനര്‍ക്രമീകരണ നിരക്ക് നിശ്ചയിച്ചു

തിരുവനന്തപുരം: മെക്കാനിക്കല്‍ ഫെയര്‍മീറ്ററിന്റെയും ഇലക്‌ട്രോണിക് ഫെയര്‍ മീറ്ററിന്റെയും പുനഃക്രമീകരണത്തിന് നിരക്ക് നിശ്ചയിച്ചു. ഓട്ടോറിക്ഷാ ഫെയര്‍ മീറ്റര്‍ നിരക്കുമായ് ബന്ധപ്പെട്ട പരാതികള്‍ സംബന്ധിച്ച് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുനര്‍ക്രമീകരണത്തിന് തീരുമാനമായത്. ലൈസന്‍സികളും ഓട്ടോറിക്ഷാ രംഗത്തെ അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫെയര്‍മീറ്ററുകള്‍ വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നല്‍കി ഈടാക്കാന്‍ ധാരണയായി.

ഓട്ടോ ഡ്രൈവര്‍മാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് നിയമാനുസൃതമുള്ള കൂലി മാത്രമേ ഈടാക്കാവൂവെന്നും, ലൈസന്‍സില്ലാത്തവര്‍ മീറ്ററുകളുടെ അറ്റകുറ്റപണി നടത്തിയാല്‍ വകുപ്പുതലത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അസി. കണ്‍ട്രോളര്‍ അറിയിച്ചു. മീറ്ററില്‍ നിരക്ക് പുനഃക്രമീകരിക്കുന്ന ജോലി (സ്‌പെയര്‍പാര്‍ട്ട്‌സ് സഹിതം) ചെയ്യാന്‍ ലൈസന്‍സികള്‍ക്ക് മാത്രമാണ് അനുമതി. ലൈസന്‍സികളുടെ വര്‍ക്ക്‌ഷോപ്പില്‍ പുതുക്കിയ റിപ്പയറിംഗ് ചാര്‍ജ് എഴുതി പ്രദര്‍ശിപ്പിക്കാനും നിര്‍ദേശിച്ചു.

Top