ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുമായും അമ്പയര്‍ കുമാര്‍ ധര്‍മസേനയുമായും വാക്കേറ്റം നടത്തിയ ഇംഗ്ലണ്ട് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണു പിഴ. മാച്ച് ഫീസിന്റെ ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കൊഹ്‌ലിയുമായി ആന്‍ഡേഴ്‌സണ്‍ കൊമ്പ് കോര്‍ത്തത്.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 29 -ാം ഓവറിലായിരുന്നു സംഭവം നടന്നത്. വിരാട് കൊഹ്‌ലിക്കെതിരെ എല്‍ ബി ഡബ്ല്യൂ അപ്പീല്‍ ആന്‍ഡേഴ്‌സണ്‍ വിളിച്ചെങ്കിലും അമ്പയര്‍ നിഷേധിച്ചു. ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ കൈയില്‍ നിന്നും തൊപ്പിയും കുപ്പായവും ആന്‍ഡേഴ്‌സണ്‍ തട്ടിപ്പറിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് ആന്‍ഡേഴ്‌സണിനു എതിരെ നടപടി ഉണ്ടായത്.