24 മണിക്കൂറിനുള്ളില്‍ ആം ആദ്മിയില്‍ അഗത്വം എടുത്തത് 11ലക്ഷം പേര്‍ !

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഉജ്വല വിജയത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍ ആംആദ്മിയില്‍ അഗത്വം എടുത്തത് 11ലക്ഷം പേര്‍. രാഷ്ട്ര നിര്‍മാണ്‍ പ്രചാരണത്തിലൂടെയാണ് രാജ്യത്താകമാനം ഇത്രയും ആളുകള്‍ എ.എ.പി അംഗത്വമെടുത്തിരിക്കുന്നത്‌.

രാഷ്ട്ര നിര്‍മാണ്‍ എന്ന പ്രചാരണത്തിലൂടെ മിസ്ഡ് കോള്‍ വഴിയാണ് അംഗത്വം നല്‍കുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ആം ആദ്മി പാര്‍ട്ടി മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചൊവ്വാഴ്ചയാണ് നമ്പര്‍ പുറത്തിറക്കിയത്.

അതേസമയം,ഹാട്രിക് വിജയം നേടി ഡല്‍ഹി പിടിച്ചെടുത്ത അരവിന്ദ് കെജ്രിവാള്‍ ഈ മാസം 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്. മൂന്നില്‍ നിന്നും 8 സീറ്റായി വര്‍ധിപ്പിക്കാന്‍ മാത്രമേ ഇവിടെ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. അവരെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.കോണ്‍ഗ്രസ് ആകട്ടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ചിത്രത്തിലേയില്ലായിരുന്നു

Top