ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയ്ക്കു സമീപമുള്ള മണപ്പാട് ബീച്ചില്‍ നൂറു കണക്കിന് തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞ നിലയില്‍. ഇന്നലെ രാത്രി മുതലാണ് തിമിംഗലങ്ങള്‍ കരയ്ക്കടുത്ത് തുടങ്ങിയത്.
ഇതുവരെ 20 തിമിംഗലങ്ങള്‍ ചത്തതായാണു വിവരം. ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേക്ക് തളളി വിടാന്‍ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുണ്ടെങ്കിലും തിമിംഗലങ്ങള്‍ വീണ്ടും കരയ്ക്കടുക്കുകയാണ്.
ജില്ലാ കളകടര്‍ രവികുമാറും ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചെങ്കിലും തിമിംഗലങ്ങള്‍ കരയ്ക്കടുക്കുന്നതിന്റെ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തിമിംഗലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ചെറുതിമിംഗലങ്ങളാണ് കൂട്ടംതെറ്റി കരയ്ക്കടിഞ്ഞതെന്നും ഇത്രയധികം തിമിംഗലങ്ങള്‍ തീരത്തടിയുന്നത് ഇവിടെ ഇതാദ്യമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിമിംഗലങ്ങള്‍ കൂട്ടമായി കരയ്ക്കടിഞ്ഞതിന്റെ കാരണം അന്വേഷിക്കാന്‍ ഗള്‍ഫ് ഓഫ് മന്നാര്‍ മറൈന്‍ പാര്‍ക്കിലെയും വനംവകുപ്പിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.