കാബൂള്‍: കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്‌തെന്ന് അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ മന്ത്രി അബ്ദുള്ള ഹബീബിയാണ് ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് ഒന്‍പതിനാണ് ഡോക്ടര്‍മാരുടെ വേഷത്തില്‍ സൈനികാശുപത്രിയില്‍ കടന്നുകയറിയ ഐഎസ് ഭീകരര്‍ വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആറു മണിക്കൂര്‍ ദീര്‍ഘിച്ച ആക്രമണത്തില്‍ 100ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാബൂളില്‍ യുഎസ് എംബസിക്കു സമീപമുള്ള സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന്‍ ആശുപത്രിയിലായിരുന്നു ഭീകരാക്രമണം നടന്നത്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.