ജമ്മു: അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് തീര്‍ഥാടകരുടെ പുതിയ സംഘം യാത്ര പുറപ്പെട്ടു. ദക്ഷിണ കശ്മീരിലെ ഭഗ്വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നു രണ്ടു സംഘമായി 4,195 തീര്‍ഥാടകരാണ് യാത്ര തിരിച്ചിരിക്കുന്നത്. പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു വഴികളിലൂടെയാണ് തീര്‍ഥാടകര്‍ അമര്‍നാഥിലേക്ക് പോകുന്നത്. രണ്ടു മാസം നീളുന്ന തീര്‍ഥാടനയാത്ര ഓഗസ്റ്റ് 26ന് സമാപിക്കും.