ബാഗ്ദാദ്: ഇറാക്കിലും, സിറിയയിലും യുഎസ് സഖ്യസേനയുടെ ആക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 50,000 ഐഎസ് ഭീകരര്‍.
യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇറാക്കിലെയും സിറിയയിലെയും സൈനികരുടെ സഹായത്തോടെ സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിലാണു ഭീകരരില്‍ ഏറെയും കൊല്ലപ്പെട്ടത്.
സഖ്യസേന നടത്തിയ ആക്രമണങ്ങളില്‍ ഐഎസ് പ്രതിരോധത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ഇറാക്കില്‍ ഐഎസിന്റെ നിയന്ത്രണത്തില്‍ ഇനിയുള്ള ഏക പട്ടണമാണു മൊസൂള്‍. ഇവിടം തിരിച്ചു പിടിക്കാന്‍ ശക്തമായ ഏറ്റമുട്ടലാണ് നടക്കുന്നത്.