മസ്‌കറ്റ്: ആഗോള വിപണിയിലെ എണ്ണവില ഇടിഞ്ഞതോടെ ഒമാനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചുലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്.
സ്വദേശികളോടൊപ്പം ധാരാളം വിദേശികള്‍ക്കും ഈ കാലയളവില്‍ തൊഴില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തൊഴിലാളികളില്‍ കൂടുതല്‍ പേരും വിദേശികളാണെങ്കിലും സ്വദേശിവത്കരണം ശക്തമായതോടെ സ്വദേശികളും നിയമിതരായിട്ടുണ്ട്.
സാമ്പത്തിക മേഖലയില്‍ വൈവിധ്യവത്കരണം കൊണ്ടുവന്ന് വരുമാനം വര്‍ധിപ്പിച്ചതും രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കൂടാന്‍ സഹായകമായിട്ടുണ്ട്.
2012-2016 കാലയളവില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ 2,33,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 39,235 നിയമനങ്ങള്‍ നടന്നു.