അമിത കീടനാശിനി പ്രയോഗം ; ഹാരിസണ്‍ എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം

വയനാട്: വയനാട് ജില്ലയിലെ പൊഴുതന അച്ചൂര്‍ ഹാരിസണ്‍ എസ്റ്റേറ്റിലെ ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം.

തേയില നുള്ളാന്‍ പോയ നാല് തൊഴിലാളി സ്ത്രീകള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇവരില്‍ രണ്ടുപേരെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തോട്ടത്തിലെ അമിത കീടനാശിനി പ്രയോഗമാണ് തൊഴിലാളികളുടെ ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top