തഞ്ചാവൂര്‍: വ്യാഴാഴ്ച പുറത്തിറങ്ങിയ 2000 രൂപ നോട്ടുകള്‍ അടങ്ങിയ 7.5 കോടിയുടെ കറന്‍സി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടികൂടി.തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ മിനി വാനില്‍ കടത്തുന്നതിനിടെയാണ് പണം പിടികൂടിയത്.
ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുള്ളതാണ് പണമെന്ന് തമിഴ്‌നാട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവിയായ രാജേഷ് ലാഖോനി സ്ഥിരീകരിച്ചു. എന്നാല്‍ പണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാഹനത്തിന്റെ നമ്പറും രേഖകളും തമ്മിലുണ്ടായ പൊരുത്തക്കേടില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വാഹനം സൂഷ്മ പരിശോധനക്ക് വിധേയമാക്കിയത്.
തഞ്ചാവൂരില്‍ നവംബര്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിച്ചെന്ന് കണ്ടെത്തിയതിനാല്‍ അരുവാക്കുറിച്ചി,തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ മെയ് മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയിരുന്നു.