കൊച്ചി: ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍ നിന്ന് അമിതചാര്‍ജ് ഈടാക്കിയതിനെ തുടര്‍ന്ന് എറണാകുളത്ത് നടപടി കര്‍ശനമാക്കി ആര്‍.ടി.ഒ രംഗത്ത്. ജില്ലയില്‍ ഓട്ടോറിക്ഷ യാത്രക്കാരില്‍ നിന്നും കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പരാതിയുയര്‍ന്നിരുന്നു.
എറണാകുളം ആര്‍.ടി.ഒയുടെ പരിധിയില്‍ വരുന്ന ഓട്ടോറിക്ഷകളില്‍ ജൂലൈ ഒന്നു മുതല്‍ ഓട്ടോ ഫെയര്‍ ചാര്‍ട്ട് പ്രദര്‍ശിപ്പിക്കണമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കണമെന്നും ആര്‍.ടി.ഒ നിര്‍ദേശം നല്‍കി.
ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മീറ്ററുകള്‍ ഘടിപ്പിച്ച ഓട്ടോറിക്ഷകളില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ തയാറാകാതെ അധിക ചാര്‍ജ് ഈടാക്കുന്നതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരാതിയുര്‍ന്നത്. ഓട്ടോഫെയര്‍ ചാര്‍ട്ടിന്റെ കോപ്പി മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.