മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നതുവരെ ഭാര്യമാരെ കൂടെ കൂട്ടാന്‍ അനുവാദം നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. നിലവില്‍ ബിസിസിഐ രണ്ടാഴ്ച്ച മാത്രമാണ് വിദേശപര്യടനങ്ങള്‍ക്കിടയില്‍ കൂടെ താമസിക്കാന്‍ ഭാര്യമാര്‍ക്ക് അനുവാദം നല്‍കുന്നത്.
കൊഹ് ലി ഇക്കാര്യം ആവശ്യപ്പെട്ടത് ബിസിസിഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോടാണ്. തുടര്‍ന്ന് ഈ വിഷയം സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുമ്പില്‍ ബിസിസിഐ അവതരിപ്പിച്ചിട്ടുണ്ട്. ബിസിസിഐയുടെ നിയമത്തില്‍ മാറ്റം വരുത്തേണ്ടതിനാല്‍ തീരുമാനം ബിസിസിഐയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നശേഷം മാത്രമാകും ഉണ്ടാകുക.
ടീമുകള്‍ക്കൊപ്പം കുടുംബാംഗങ്ങളെ വിടുന്നതില്‍ പല രാജ്യങ്ങളും കര്‍ശന നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ കാമുകിമാര്‍ക്കും ഭാര്യമാര്‍ക്കുമൊപ്പം താരങ്ങള്‍ സമയം ചെലവിടുന്നത് കുറക്കണമെന്നാണ് അന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നിയോഗിച്ച സമിതി നിര്‍ദേശിച്ചത്.