ബിൽ ഗേറ്റ്സിനെ പിന്തള്ളി ; അതിസമ്പന്നരുടെ പട്ടികയിൽ നാലാമതായി ഗൗതം അദാനി

ഫോബ്‌സ് മാസികയുടെ പുതുക്കിയ അതിസമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി നാലാമത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനെ മറികടന്നാണ് ഇന്ത്യൻ വ്യവസായി ഗൗതം അദാനി നാലാം സ്ഥാനത്തെത്തിയത്. കഴിഞ്ഞയാഴ്ച സ്വത്തിൽനിന്നു 20 ബില്ല്യൺ ഡോളർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബിൽഗേറ്റ്‌സ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനായി മാറ്റിവെച്ചിരുന്നു. ഇതോടെയാണ് 115 ബില്യൺ ഡോളർ ആസ്തിയുമായി ഗൗതം അദാനി ബിൽഗേറ്റ്‌സിനെ മറികടന്നത്.

ഏഷ്യയിലെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തേയും ശതകോടീശ്വരനായിരുന്നു ഗൗതം അദാനി. ബിൽഗേറ്റ്‌സിന് 104.2 ബില്യൺ ഡോളർ ആസ്തി മാത്രമാണുള്ളത്. ബിൽഗേറ്റ്‌സിന്റെയും മുൻ ഭാര്യ മിലിൺഡയുടെയും പേരിലുള്ളതാണ് ഈ ഫൗണ്ടേഷൻ. താൻ സമൂഹത്തിനായി ചെയ്യുന്നത് ഒരു ത്യാഗമല്ലെന്നും തന്റെ കടമയും ഉത്തരവാദിത്വവുമാണെന്നും വിശ്വസിക്കുന്നതായും ഗേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.

Top