റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 138 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരില്‍ 172 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേര്‍ കൂടി മരിച്ചു.
രാജ്യത്ത് ഇന്ന് 52,467 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,505 ആയി. ഇതില്‍ 5,34,451 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,591 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2,463 ആയി കുറഞ്ഞു. ഇതില്‍ 636 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, മക്ക 20, കിഴക്കന്‍ പ്രവിശ്യ 12, മദീന 11, ജീസാന്‍ 10, അല്‍ഖസീം 7, അസീര്‍ 7, നജ്‌റാന്‍ 6, വടക്കന്‍ അതിര്‍ത്തി മേഖല 6, തബൂക്ക് 4, അല്‍ജൗഫ് 4, ഹായില്‍ 3, അല്‍ബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,269,862 ഡോസ് ആയി.