സൗദി അറേബ്യയില്‍ പുതിയതായി 499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം അഞ്ഞൂറില്‍ താഴെയെത്തി. പുതിയതായി 499 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 877 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യത്ത് ഇന്ന് 69,991 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,40,743 ആയി. ഇതില്‍ 5,26,436 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,449 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 5,858 ആയി കുറഞ്ഞു. ഇതില്‍ 1,234 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top