റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 70 പേര്‍ സുഖം പ്രാപിച്ചു. അതേസമയം രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നാല് കോടി ഡോസ് കവിഞ്ഞു. രാജ്യത്താകെ 4,00,34,142 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേര്‍ കൂടി മരിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ന് 50,198 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,46,251 ആയി. ഇതില്‍ 5,35,260 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,640 ആയി ഉയര്‍ന്നു.
കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,351 ആയി ഉയര്‍ന്നു. ഇതില്‍ 449 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, മക്ക 18, മദീന 9, കിഴക്കന്‍ പ്രവിശ്യ 9, ജീസാന്‍ 6, അല്‍ഖസീം 6, അസീര്‍ 5, നജ്‌റാന്‍ 4, അല്‍ജൗഫ് 2, ഹായില്‍ 2, തബൂക്ക് 2, വടക്കന്‍ അതിര്‍ത്തി മേഖല 2, അല്‍ബാഹ 1.