കൊവിഡ്; ലോകത്ത് പതിനെട്ട് കോടിയിലധികം പേര്‍ രോഗമുക്തി നേടി

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ട് കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷം പേര്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്ടമായി.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി അറുപത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 6.33 ലക്ഷം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി.

ഇന്ത്യയില്‍ ഇതുവരെ മൂന്നുകോടി പത്തൊമ്ബത് ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3.11 കോടി പേര്‍ രോഗമുക്തി നേടി.4.28 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ 4.09 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ രണ്ട്‌കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. 5.63 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എണ്‍പത്തിയൊമ്ബത് ലക്ഷം പേര്‍ രോഗമുക്തി നേടി.

Top