രാജ്യത്ത് രണ്ടാംദിവസവും രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ

ഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ കോവിഡ് രോഗികൾ. 24 മണിക്കൂറിനിടെ 2380 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 13,433 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. 0.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞദിവസം 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലാണ് ഏറ്റവുമധികം കോവിഡ് രോഗികൾ. ഇന്നലെ 1009 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത തുടരാൻ കേന്ദ്രസർക്കാർ നിർദേശിച്ചു.

Top