owaisi statement about jellikettu

ന്യൂഡല്‍ഹി:തമിഴ് ജനതയുടെ ജെല്ലിക്കെട്ടിനായുള്ള പ്രതിഷേധം ഏകസിവില്‍ കോഡിനായി വാദിക്കുന്ന ഹിന്ദുത്വ ശക്തികള്‍ക്കുള്ള പാഠമാണെന്ന് മജ് ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.ഏകസിവില്‍ കോഡോ ഏക സംസ്‌കാരമോ ഇന്ത്യയില്‍ അടിച്ചേല്‍പിക്കാനാവില്ലെന്നും ഉവൈസി ട്വിറ്ററലൂടെ പറഞ്ഞു.

മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് ശഹ്‌സാദ് പൂനവല്ലയും ജെല്ലിക്കെട്ട് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രംഗത്തെത്തി.

മോദി ഏകസിവില്‍ കോഡിന് അനുകൂലമാണ്. ആ നിലപാട് രാജ്യത്തെ എല്ലാ സാംസ്‌കാരിക ആചാരങ്ങളെയും അവസാനിപ്പിക്കും. ജെല്ലിക്കെട്ടിനെതിരായ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ശഹ്‌സാദ് കൂട്ടിച്ചേര്‍ത്തു.

Top