പാക്കിസ്ഥാന്‍ ജനങ്ങളുടെ ജീവന്‍കൊണ്ട്  ടി20 കളിക്കുമ്പോള്‍, മോദി നിശബ്ദനായി ഇരിക്കുന്നെന്ന്‌ ഒവൈസി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിലും ചൈനയുടെ ആക്രമണങ്ങളിലും പ്രധാനമന്ത്രി നിശബ്ദനാണെന്ന് ഓള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ ചെയര്‍പേഴ്സണ്‍ അസദുദ്ദീന്‍ ഒവൈസി.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയാണ്, കൂടാതെ രാജ്യത്തെ ഇന്ധന വില ദിനപ്രതി വര്‍ധിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ ഞായറാഴ്ച പേട്രോളിന് 35 പൈസ വര്‍ധിച്ച് 105.84 ആയി. എന്നാല്‍ ഇക്കാര്യങ്ങളെകുറിച്ച് പ്രതികരിക്കാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഒവൈസി കുറ്റപ്പെടുത്തി.

കാശ്മീരില്‍ നടന്ന വിവിധ എറ്റുമുട്ടലുകളില്‍ നമ്മുടെ ഒന്‍പത് സൈനികരാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ ജനങ്ങളുടെ ജീവന്‍കൊണ്ട് ട്വന്റി ട്വന്റി കളിക്കുമ്പോള്‍ ഇവിടെ പാകിസ്ഥാനുമൊത്ത് ടി20 മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണന്നും അദ്ദേഹം വിമര്‍ശിച്ചു. ബിഹാറില്‍ നിരവധി സാധാരണ തെഴിലാളികളാണ് ആസൂത്രിതമായി കൊലചെയ്യപ്പെടുന്നത്. ഇത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പരാജയമാണ് വെളിവാക്കുന്നത്. രാജ്യത്തിന്റെ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് ചെയ്യുകയാണെന്നും അദ്ദേഹം ആരാഞ്ഞു.

Top