മരട് ഫ്‌ളാറ്റ് കേസ്; കോടതിയില്‍ കീഴടങ്ങി ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച കേസില്‍ ആല്‍ഫാ വെഞ്ചേഴ്‌സ് ഉടമ ജെ പോള്‍ രാജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കീഴടങ്ങി. ഇയാളെ നവംബര്‍ അഞ്ച് വരെ കോടതി റിമാന്‍ഡ് ചെയ്തു. ജെ പോളിന്റെയും മരട് കേസ്സിലെ മറ്റ് പ്രതികളുടെയും ജാമ്യാപേക്ഷയും നവംബര്‍ 8 ന് പരിഗണിക്കും.

ജില്ലാ സെഷന്‍സ് കോടതി ജെ പോള്‍ രാജിന്റെ മുന്‍കൂര്‍ ജാമ്യം ഇന്നലെ തള്ളിയിരുന്നു. തുടര്‍ന്നാണ് പോള്‍ രാജ് വിജിലന്‍സ് കോടതിയില്‍ കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയായിരുന്നു പോള്‍ രാജ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു കോടതി ഉത്തരവ്.

കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റൊരു ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനി ഹോളി ഫെയ്തിന്റെ ഉടമ സാനി ഫ്രാന്‍സിസ് ഇപ്പോള്‍ ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ആണുള്ളത്. ഇതോടെ മരടിലെ നാല് അനധികൃത ഫ്‌ലാറ്റുകളില്‍ രണ്ട് ഫ്‌ലാറ്റുകളുടെ ഉടമകളും പൊലീസിന്റെ കസ്റ്റഡിയിലായി.

Top