കൊച്ചി: സംസ്ഥാനത്ത് ഓക്‌സിജന്‍ വില വര്‍ധന ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ അറിയിച്ചു. ചികിത്സാ നിരക്ക് ഏകീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ഓക്‌സിജനും ഉള്‍പ്പെട്ടതിനാല്‍ രോഗികളില്‍ നിന്നും കൂടിയ തുക ഈടാക്കാന്‍ ആകില്ലെന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നുമായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം.
കേസില്‍ ഓക്‌സിജന്‍ വിതരണ കമ്പനിയായ ഇന്‍ ഓക്‌സിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. വിലവര്‍ധിപ്പിച്ച നടപടിയില്‍ യോജിപ്പില്ല എന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജി ഹൈകോടതി വരുന്ന തിങ്കളാഴ്ച വീണ്ടും പരിഗണിക്കും