ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയുടെ വേഡ് ഓഫ് ദി ഇയറായി ഇത്തവണ തെരഞ്ഞെടുത്തത് ഒരു വാക്കല്ല..! ഇമോജിയാണ്. ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ വികാരപ്രകടനം നടത്താന്‍ ഉപയോഗിക്കുന്ന ആഹ്ലാദ കണ്ണീരാണ് (ഫേസ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ്) ആണ് ഡിക്ഷണറിയുടെ താളുകളില്‍ വരച്ചുചേര്‍ക്കപ്പെട്ടത്. ചരിത്രത്തിലാദ്യമായാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇമോജി ഇടം പിടിച്ചത്.
ദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ക്കിടയിലും സന്തോഷത്തോടെ കഴിയുന്നവരുടെ മുഖഭാവവും സ്വഭാവവും ചിന്തകളും ഇമോജിയില്‍ പ്രതിഫലിക്കുന്നുവെന്ന വിലയിരുത്തലാണ് ഇതു തെരഞ്ഞെടുക്കാന്‍ കാരണമായത്. ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിക്കാന്‍ ഇമോജികള്‍ക്കു കഴിയുന്നവെന്നതും മറ്റൊരു പ്രത്യേകതയാണ്.