കൊറോണ വാക്‌സിന്‍ വിജയിച്ചാല്‍ ബ്രിട്ടണ്‍ പഴയകാല തെറ്റുകള്‍ ആവര്‍ത്തിക്കും

ലണ്ടന്‍: കൊറോണ പ്രതിരോധത്തിനായി ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുകയാണ്. ഈ വാക്‌സിന്‍ പരീക്ഷണം വിജയിക്കണമെന്ന് ലോകം ആഗ്രഹിക്കുമ്പോള്‍ നേരെ തിരിച്ച് ആഗ്രഹിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍. ഡോ. എമിലി കൊസീന്‍.

ഓക്‌സഫോര്‍ഡിന്റെ വാക്‌സിന്‍ പരീക്ഷണം സുപ്രധാനമാണെന്ന കാര്യത്തില്‍ എമിലിക്ക് സംശയമൊന്നുമില്ല. പക്ഷെ എല്ലാ മത്സരത്തിലും വിജയിയും പരാജയപ്പെട്ടവരും ഉണ്ടാകും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിനാണ് ആദ്യം വിജയിക്കുന്നതെങ്കില്‍ ബ്രിട്ടണ്‍ പണ്ട് ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും ആ വിജയം രാഷ്ട്രീയ നേട്ടമായും, രാജ്യത്തിന്റെ കഴിവന്റെ പ്രതീകമായും വാഴ്ത്തിപ്പാടാനൊരുങ്ങും. ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു. പക്ഷെ ബിട്ടീഷുകാര്‍ ലോകത്തെ രക്ഷിച്ചു- ഇങ്ങനെയാകും കഥകള്‍ ചമക്കപ്പെടുകയന്നും എമിലി പറയുന്നു.

മാത്രമല്ല, കൊറോണ വ്യാപനത്തിന് കാരണമായ സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഇതോടെ ആളുകള്‍ മറക്കാന്‍ തുടങ്ങും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് എമിലി പഠിപ്പിക്കുന്നതെങ്കിലും ഇവര്‍ ഗവേഷണം നടത്തുന്നത് ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റിയിലാണ്.

ബ്രിട്ടണ്‍ എന്ന രാജ്യം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഗവേഷണം വിജയിക്കാതിരുന്നെങ്കിലെന്ന് എമിലി ആഗ്രഹിക്കുന്നത്. നിലവില്‍ 70 ഓളം ഗവേഷക സംഘങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കുന്നത്.

അതേസമയം തങ്ങളുടെ വാക്‌സിന്‍ വിജയിക്കാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ പറയുന്നത്.

Top