ഓക്‌സിജന്‍ പ്രതിസന്ധി പരിഹരിച്ചു; ഓക്‌സിജന്‍ ബെഡുകളും സജ്ജമാണ്-കെജ്‌രിവാള്‍

ഡല്‍ഹി: ഡല്‍ഹിയിലെ അതിരൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം അവസാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം നടന്നത്.

‘നിലവില്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. രോഗികള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ബെഡുകളും സജ്ജമാണ്. ഒരു രോഗിക്കും ഇനി ഓക്‌സിജന്‍ ലഭിക്കാതെ പോകില്ല,’ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ദിവസവും രണ്ടോ നാലോ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ മൂന്ന് മാസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അവരുടെ ഓഫീസില്‍ തന്നെ സര്‍ക്കാര്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top