ന്യൂഡല്‍ഹി: ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാതെ അനാസ്ഥ കാണിച്ച അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വ ത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ബിജെപി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എട്ട് ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് പണം അനുവദിച്ചതാണ്. ഡല്‍ഹി സര്‍ക്കാര്‍ ഇതില്‍ വീഴ്ച വരുത്തിയെന്നും ബിജെപി ആരോപിച്ചു.
‘പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം ഡല്‍ഹി സര്‍ക്കാരിന് ഇല്ലാത്തതിനാല്‍ ഇവിടുത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്’ -ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേഷ് ഗുപത പറഞ്ഞു.
ഡല്‍ഹിയിലെ ഓക്‌സിജന്‍ പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കെജ്‌രിവാള്‍ സര്‍ക്കാരിനാണെന്ന് ബിജെപി ഐടി മേധാവി അമിത് മാളവ്യയും ആരോപിച്ചു.