കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമായത്. നിലവിലെ ഓക്സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ലാന്റില്‍ നിന്ന് ലഭിക്കുക.
അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്സിജന്‍ ലഭ്യമാകും. നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്സിജന്‍ വിതരണം.