ഓക്‌സിറ്റോസിന്‍ നിരോധനം; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ ഓക്‌സിറ്റോസിന്‍ നിര്‍മ്മാണം നിരോധിച്ച് കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ കെമിക്കല്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. മെയ് 30 നാണ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി കോടതി ആവശ്യപ്പെട്ടത്. സെപ്തംബര്‍ 1മുതല്‍ നിരോധനം നിലവില്‍ വരും.

ആള്‍ ഇന്ത്യ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക്കാണ് വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഓക്‌സിറ്റോസിന്‍ നിര്‍മ്മാണവും വില്‍പ്പനയും നിരോധിച്ച് കൊണ്ട് ഏപ്രില്‍ 27നാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്നത് ആഗസ്റ്റ് 24നാണ്. ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്ത ക്ലിനിക്കുകളും സ്ഥാപനങ്ങളും മാത്രമേ ഓക്‌സിറ്റോസിന്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വകാര്യ മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ ഉത്തരവ്.

Top