കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ ടൗണ്‍ എസ്.ഐ പി.എം. വിമോദിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്.
എസ്.ഐയുടെ പ്രവൃത്തി പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ഉമ ബെഹ്‌റ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിച്ചു. ഇതിനിടെ, കോഴിക്കോട് സംഭവത്തില്‍ യു.ഡി.എഫ് ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തത്തെി.
ടൗണ്‍ എസ്.ഐ പി.എം. വിമോദിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്.ഐയുടെ നടപടി പൊലീസ് സേനക്കുതന്നെ കളങ്കമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സത്യമാണെന്നും കമ്മീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട്ടെ പൊലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.
കോടതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയ യു.ഡി.എഫ് അനുഭാവിയായ പബ്‌ളിക് പ്രോസിക്യൂട്ടറുടെയും മാധ്യമപ്രവര്‍ത്തകര്‍ കോടതിയിലത്തെിയാല്‍ പ്രശ്‌നസാധ്യതയുണ്ടെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെയും നിലപാട് സംശയാസ്പദമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്നായിരുന്നു പബ്‌ളിക് പ്രോസിക്യൂട്ടറുടെ പ്രതികരണം. മാധ്യമ പ്രവര്‍ത്തകര്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ. ആലിക്കോയ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ആലിക്കോയയെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പൊലീസ് നടപടി സര്‍ക്കാറിന് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലില്‍നിന്നാണ് പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്ക് രാഷ്ട്രീയ ചായ്വുണ്ടെന്ന ആരോപണവുമായി സി.പി.എം രംഗത്തത്തെിയത്.