കേരള ബാങ്ക് ഭരണസമിതിയില്‍ മുസ്ലിം ലീഗ് എംഎല്‍എ പി അബ്ദുല്‍ ഹമീദ് അംഗമായതില്‍ ലീഗിനകത്ത് രൂക്ഷം ശക്തം. നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹ്യമാധ്യമ കൂട്ടായ്മകളിലടക്കം വിമര്‍ശനം രൂക്ഷമാണ്. എന്നാല്‍ സഹകണ മേഖലയില്‍ മാത്രമാണ് സിപിഐഎമ്മുമായി സഹകരണമെന്നും യുഡിഎഫിന്റെ ഭാഗമായി ലീഗ് തുടരുമെന്നും പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.
പി അബ്ദുല്‍ ഹമീദിനെ യൂദാസ് എന്ന് ആക്ഷേപിച്ച് മലപ്പുറം ലീഗ് ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടിയെ വഞ്ചിച്ചെന്നും രാജി വെക്കണം എന്നിവയാണ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
കേരളാ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായതില്‍ ലീഗ് സഹകാരികള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അമര്‍ഷമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളിലും അബ്ദുല്‍ ഹമീദീനെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും പലസ്തീന്‍ വിഷയത്തില്‍ ലീഗ് കാണിച്ച സാങ്കേതികത്വം ബാങ്കിന്റെ വിഷയത്തില്‍ ലീഗിനില്ലെന്നാണ് പരിഹാസം.