കോഴിക്കോട്: കെ.എം.മാണി യുഡിഎഫ് വിട്ടത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ.
കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ ഒളിച്ചുകളി അവസാനിപ്പിക്കാതെ യുഡിഎഫ് രക്ഷപെടില്ല. ഉമ്മന്‍ ചാണ്ടിയും പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും ചേര്‍ന്നാണ് എ.കെ.ആന്റണിയെ കേരളത്തില്‍ നിന്നും ഓടിച്ചതെന്നും അദ്ദേഹം ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.