പാല: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന യുഡിഎഫ് ബന്ധം ഉപേക്ഷിച്ച കെഎം മാണിയേയും മകനേയും പരിഹസിച്ച് പിസി ജോര്‍ജ്.
‘ഒരു വര്‍ത്തമാനകാല കഥ’ എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോര്‍ജ്ജിന്റെ വിമര്‍ശനവും പരിഹാസവും രേഖപ്പെടുത്തിരിക്കുന്നത്.
മാണിയേയും മകന് ജോസ് കെ മാണിയേയും ഉന്നംവെച്ചും ഇരുവരേയും പശുവായും കിടാവായും വിശേഷിപ്പിച്ചാണ് ജോര്‍ജിന്റെ പോസ്റ്റ്. പോസ്റ്റിനൊപ്പം പശുവിന്റേയും കിടാവിന്റേയും ചിത്രം ജോര്‍ജ്ജ് ചേര്‍ത്തിട്ടുണ്ട്.
യുഡിഎഫ് പുരയിടത്തില്‍ ഇനി നാല് വര്‍ഷത്തേക്ക് ഒരു തകര പോലും കിളിര്ക്കില്ലെന്ന് കണ്ടതോടെ എന്‍ഡിഎയിലേക്കോ എന്ഡിഎഫിലേക്കോ ചേക്കേറുകയാണ് മാണിയുടെ ലക്ഷ്യമെന്ന് ജോര്‍ജ് ആരോപിക്കുന്നു.
കാവിപുരയുടേയും വിപ്ലവ പറമ്പിന്റേയും ഒത്തനടുവിലാണ് പശുവും കിടാവുമിപ്പോള്. എവിടെയെങ്കിലും ഒരിടത്ത് വേലി പൊളിച്ചു കയറണം. അല്ലെങ്കില്‍ പട്ടിണി കിടന്ന ചാകും.
കൂട്ടത്തില്‍ ഇത്രനാളും ഒപ്പം നടന്ന് തിന്നു കൊഴുത്ത കിടാാവും വടിയാകും. രണ്ടിടത്തോട്ടും എത്താന്‍ സമദൂരമേയുള്ളൂ. തങ്ങളോടു കഷ്ടം തോന്നി ഇതിലേതെങ്കിലും ഒരു പുരയിടത്തിലെ പുല്‍സമൃദ്ധിയിലേക്ക് ഉടമസ്ഥരില്‍ ആരെങ്കിലും ഒന്ന് വിളിച്ചു കയറ്റണേ എന്ന പ്രാര്‍ത്ഥനയുമായി ഒറ്റയ്ക്ക് എന്ന ബോര്‍ഡും കഴുത്തിലണിഞ്ഞാണ് ആ വാല്സല്യനിധിയുടെ നില്‍പ്പെന്ന് പരിഹസിച്ച് ജോര്‍ജ്ജിന്റെ പോസ്റ്റ് അവസാനിക്കുന്നു.
(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…)