കോട്ടയം: പാലാ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ് (പി.സി.തോമസ്) വിഭാഗം സ്ഥാനാര്‍ത്ഥി പി.സി.തോമസ് മത്സരത്തില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് പിന്മാറുന്നതെന്നും തീരുമാനം എന്‍.ഡി.എനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റാണ് ബി.ജെ.പി തോമസിന് നല്‍കിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ചാഴിക്കാടന്‍ കടുത്തുരുത്തിയിലും മറ്റൊരു ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ പള്ളത്ത് അങ്കമാലിയിലുമാണ് മത്സരിക്കുന്നത്. തമംഗലം , പിറവം സീറ്റുകളിലൊന്ന് കൂടി തോമസ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി വഴങ്ങിയിരുന്നില്ല.