എയര്‍സെല്‍ മാക്‌സിസ് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു

chithambaram

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായിരുന്ന പി. ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും ഉള്‍പ്പെട്ട എയര്‍സെല്‍മാക്‌സിസ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു. ഒക്ടോബര്‍ ഒന്നിലേക്കാണ് ഡല്‍ഹി പാട്യല ഹൗസ് കോടതി കേസ് മാറ്റിവെച്ചത്.

ജൂലൈ 19നായിരുന്നു സിബിഐ എയര്‍സെല്‍മാക്‌സിസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചിദംബരത്തെയും കാര്‍ത്തിയെയും ഓഗസ്റ്റ് ഏഴുവരെ അറസ്റ്റു ചെയ്യരുതെന്ന് ഡല്‍ഹി കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിടുകയും ചെയ്തിരുന്നു. 2006ല്‍ എയര്‍സെല്‍ ടെലികോം കമ്പനി മലേഷ്യ ആസ്ഥാനമായുള്ള മാക്‌സിസ് ഗ്രൂപ്പിന് വിറ്റതുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ ഇടപാടിന് അനുമതി ലഭ്യമാക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് ഇടപെട്ടെന്നാണ് ചിദംബരത്തിന്റെയും കാര്‍ത്തിയുടെയും പേരില്‍ ചുമത്തിയിരിക്കുന്ന ആരോപണം. 3,500 കോടി രൂപയുടെ ഇടപാടിനായിരുന്നു അനുമതി.

Top