ന്യൂഡല്‍ഹി: ഗോവയില്‍ ശിവസേനയുമായോ എന്‍.സി.പിയുമായോ സഖ്യം രൂപീകരിക്കാന്‍ തന്റെ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇരു പാര്‍ട്ടികളുമായും സൗഹൃദം തുടരുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ കോണ്‍ഗ്രസ് നിരീക്ഷകനാണ് ചിദംബരം. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ തയ്യാറാവാത്ത തൃണമൂല്‍ കോണ്‍ഗ്രസിനെ അദ്ദേഹം വിമര്‍ശിച്ചു. സഖ്യം രൂപീകരിക്കുന്നതിന് പകരം കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്ഥാനാര്‍ഥികളുമായി കൂടിയാലോചിച്ച ശേഷം തെരഞ്ഞെടുപ്പിന് ശേഷമോ അതിന് മുമ്പോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അവരുടെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.