ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാമെന്ന ചിദംബരത്തിന്റെ ഹര്‍ജി സിബിഐ കോടതി തള്ളി.
കേസില്‍ കസ്റ്റഡിയില്‍ എടുക്കേണ്ട ആവശ്യമില്ലെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച വാദം പൂര്‍ത്തിയായത്. ഐ.എന്‍.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ചിദംബരം അടുത്ത വ്യാഴാഴ്ച വരെ തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.ഈ മാസം 19 വരെയാണ് കസ്റ്റഡി കാലാവധി.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ ചിദംബരത്തിനു കീഴടങ്ങേണ്ടതുണ്ടെന്നു കാണിച്ച് അഭിഭാഷകര്‍ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ടു കോടതി നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കത്തയച്ചിരുന്നു.