ന്യൂഡല്‍ഹി:കശ്മീരി കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് രാജി വെച്ച ഐഎഎസ് ഓഫീസര്‍ ഷാ ഫൈസലിന്റെ തീരുമാനത്തെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഷാ ഫൈസലിന്റെ ഓരോ വാക്കും സത്യമാണെന്നും രാജി ബിജെപി ഗവണ്‍മെന്റിന് ആക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.
“കുറച്ചുകാലം മുന്‍പ് മിസ്റ്റര്‍ റിബീറോ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇതേ കാര്യം പറഞ്ഞു, എന്നാല്‍ അധികാരികള്‍ ഒരു ഉറപ്പും നല്‍കിയില്ല. നമ്മുടെ സഹ പൗരന്‍മാരില്‍ നിന്നുള്ള ഇത്തരം പ്രസ്താവനകള്‍ നമ്മളെ നിരാശയിലും ലജ്ജയിലുമാഴ്ത്തുന്നു”.- പി ചിദംബരം ട്വീറ്റ് ചെയ്തു.
Not long ago Mr Rebeiro, the legendary police officer, said the same thing, but there was not a word of reassurance from the Rulers. Such statements from our fellow citizens must make us hang our heads in regret and shame.
— P. Chidambaram (@PChidambaram_IN) January 10, 2019
സംസ്ഥാനത്തെ കൊലപാതകങ്ങളിലും അക്രമങ്ങളിലും കേന്ദ്രം സത്യസന്ധമായ നടപടിയൊന്നും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷാ ഫൈസല്‍ രാജി വെച്ചത്.ഹിന്ദുത്വ ശക്തികളുടെ കൈകളിലെ 200 ദശലക്ഷം ഇന്ത്യന്‍ മുസ്ലീങ്ങളെ പാര്‍ശ്വവത്കരിക്കാന്‍ ശ്രമിക്കുന്നുവെന്നും അവരെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിയെന്നുമാണ് ഷാ ആരോപിക്കുന്നത് . സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ആദ്യ കശ്മീരി സ്വദേശിയായ ഷാ ഫൈസല്‍ 2010 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു.