p chithamparam-demonetisation-big corruption

ന്യൂഡല്‍ഹി: നോട്ടുമാറ്റം വന്‍ അഴിമതിയെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിന് തെളിവാണ്. വിശദമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍ കൊണ്ട് കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുള്ളത് ഡോളറിലാണ്. ആറുമാസത്തിനകം പുതിയ കറന്‍സിയുടെ കള്ളനോട്ടും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്തെ അഴിമതി 2000 രൂപ നോട്ടിലേക്ക് മാറിയിരിക്കുകയാണ്. നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണം. 2300 കോടി നോട്ടുകള്‍ പിന്‍വലിച്ചിട്ടുണ്ട്.

കുഗ്രാമങ്ങലില്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തരമാണെന്നും ചിദംബരം പ്രതികരിച്ചു.

Top