കോട്ടയം: ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍
അവിശ്വാസപ്രമേയ നീക്കവുമായി മുന്നോട്ടു പോകുമെന്ന് പി.ജെ. ജോസഫ്.
രാജിവെക്കാന്‍ കുറെ വൈകിയിരിക്കുന്നു. ആറ് മാസത്തില്‍ മൂന്ന് മാസവും കഴിഞ്ഞു. ഇനി ഒട്ടും വൈകിക്കാന്‍ പറ്റില്ലെന്നും രാജിവെക്കില്ല എന്ന തീര്‍ത്ത് പറഞ്ഞ പശ്ചാത്തലത്തില്‍ അവിശ്വാസ പ്രമേയവുമായി മുന്നോട്ടു പോവുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
ജോസ് കെ. മാണി വിഭാഗം ജില്ലാ പ്രസിഡന്റ് അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്നാണ് കഴിഞ്ഞ ദിവസം യു.ഡി.എഫ് കൈക്കൊണ്ട തീരുമാനം. എന്നാല്‍ ജോസ് കെ. മാണി വിഭാഗം നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്നാണറിയിച്ചത്. യു.ഡി.എഫിന്റെ പൂര്‍ണ്ണപിന്തുണയോടെയാണ് അവിശ്വാസ പ്രമേയവുമായി പി.ജെ. ജോസഫ് നീങ്ങുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നു മനസ്സിലാവുന്നത്.