കെ. സുധാകരന്‍ ബി.ജെ.പിക്ക് വേണ്ടി ഏജന്‍സി പണി ചെയ്യുന്നുവെന്ന് ജയരാജന്‍

jayarajan

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പത്ത് മാസം മുന്‍പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഓഫീസില്‍ നടന്ന രഹസ്യ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് സുധാകരന്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതെന്നും ജയരാജന്‍ ആരോപിച്ചു.

കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി. ജയരാജന്‍. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കുന്നതിന് പ്രത്യേക ചുമതലക്കാരന്‍ ഉണ്ട്. പ്രത്യേക ഫയല്‍ ഉണ്ട്, സ്ട്രാറ്റജി പൊളിറ്റിക്കല്‍ ഡവലപ്‌മെന്റ് ഇന്‍ കേരള എന്നാണ് ഈ ഫയലിന്റെ പേരെന്നും ഇതനുസരിച്ചാണ് സുധാകരന്റെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്നത്. സുധാകാരന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യം മനസിലാകും സി.പി.എമ്മിനെ ഫാസിസ്റ്റ് പാര്‍ട്ടിയായി മുദ്രകുത്തിക്കൊണ്ടാണ് സുധാകരന്റെ പ്രസംഗങ്ങളെന്നും പി. ജയരാജന്‍ പറഞ്ഞു.

കെ. സുധാരകന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കെ. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ജയരാജന്‍ രംഗത്ത് വന്നിരിക്കുന്നത്.

Top