വണ്ടിപ്പെരിയാർ: നുണപ്രചാരണത്തിന്റെ ശൈലിയാണ് ആർഎസ്എസ് സ്വീകരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ.
ഇല്ലാക്കഥകൾ പ്രചരപ്പിച്ചു കലാപം സൃഷ്ടിക്കാനാണു ഇവരുടെ ശ്രമമെന്നും ജയരാജൻ പറഞ്ഞു.
ടി. അയ്യപ്പദാസ് രക്ത സാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ഹുങ്ക് പിടിച്ച പ്രധാനമന്ത്രി, കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചതിലൂടെ ജനങ്ങളുടെ ആഹാര സ്വാതന്ത്രത്തിനുമേൽ കടന്നുകയറുകയാണു ചെയ്തത്. ഇതിനെ അനുവദിക്കാൻ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.