p.jayarajan – cbi

കൊച്ചി: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ സിബിഐ പിന്‍വലിച്ചു. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയാണ് സിബിഐ പിന്‍വലിച്ചത്.

ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന അഭിഭാഷകന്റെ വാദം അംഗീകരിച്ചു കൊണ്ടാണിത്. പിന്നീട് അപേക്ഷ നല്‍കാനാണ് ഇപ്പോള്‍ സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് നേരത്തെ സി.ബി.ഐ അപേക്ഷ നല്‍കിയിരുന്നത്.

ജയരാജന്റെ അസുഖം സംബന്ധിച്ച കൃത്യമായ വിവരം സി.ബി.ഐയുടെ കൈയില്‍ ഇല്ലാത്തതു കൊണ്ട് കൂടിയാണ് സി.ബി.ഐ. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കോടതി ജയരാജന്റെ കസ്റ്റഡി അനുവദിച്ചാലും നിബന്ധനകള്‍ മുന്നോട്ട് വയ്ക്കും. അഭിഭാഷകന്റെയും ഡോക്ടറുടെയും സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്ന് ജയരാജന്റെ വക്കീല്‍ കഴിഞ്ഞദിവസം കോടതിയില്‍ വാദിച്ചിരുന്നു.

അതിനാലാണ് ജയരാജന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് വരെ കാക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്. ജയരാജന് നിലവില്‍ വലിയ രീതിയിലുള്ള അസുഖങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഹൃദയാലയത്തിലെ ഡോക്ടര്‍ അഷ്‌റഫ് സി.ബി.ഐക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സിബിഐ

Top