p jayarajan death threats

തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. ഇതോടൊപ്പം കണ്ണൂര്‍ ഡിവൈഎസ്.പി സദാനന്ദനും സായുധ പൊലീസിന്റെ സംരക്ഷണം നല്‍കിയേക്കും.

ഇതു സംബന്ധമായ ഇന്റലിജന്‍സ് ശുപാര്‍ശ ഉടന്‍ ആഭ്യന്തര വകുപ്പിനു കൈമാറുമെന്നാണ് സൂചന. നിലവില്‍ ജയരാജന് ഗണ്‍മാനെ അനുവദിച്ചിട്ടുണ്ടെങ്കിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെടുന്നത്.

ആര്‍ എസ് എസ് ഭീഷണി നിലനില്‍ക്കുന്നതിനു പുറമെ മുസ്ലിം തീവ്രവാദ ഗ്രൂപ്പായ ഐ എസിന്റെ പേരില്‍ ഇപ്പോള്‍ വീണ്ടും ഭീഷണി വന്നത് ഗൗരവമായാണ് പൊലീസ് കാണുന്നത്.

കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന് ലഭിച്ച കത്തിലാണ് ഇരുവരെയും വധിക്കുമെന്ന ഭീഷണിയുള്ളത്.

ജയരാജന്‍ ഐ എസിനെതിരായ പ്രസംഗങ്ങളും പ്രസ്താവനകളും നിര്‍ത്തണമെന്നും സദാനന്ദന്‍ ഐ എസിനെതിരെ കഥകള്‍ പറഞ്ഞ് നടക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ എസ് അനുഭാവികളെ കണ്ണൂരില്‍ നിന്നും എന്‍ ഐ ഐ അടുത്തയിടെ പിടികൂടിയ സാഹചര്യത്തില്‍ കത്ത് നിസാരമായി കാണുന്നില്ലന്നും അന്വേഷിച്ചു വരികയാണെന്നുമാണ് പൊലീസ് പറയുന്നത്.

ഇനി ഐ എസ് കത്തിന്റെ മറവില്‍ മറ്റാരെങ്കിലും ഗൂഢ പദ്ധതി തയ്യാറാക്കുന്നുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top