P Jayarajan – entry in kanoor – court

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് പി. ജയരാജന്റെ ഹര്‍ജി തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

മെയ് 17,18 തിയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നത്. ചികിത്സാ ആവശ്യത്തിനായാണ് ജയരാജന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ജയരാജനെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. രണ്ടു മാസത്തേക്കോ അല്ലങ്കില്‍ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ മൂന്ന് വ്യവസ്ഥകളോടെയാണ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്.

Top