പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതലയേറ്റു. രാജ്യത്ത് ഖാദി വ്യവസായികള്‍ക്ക് മിനിമം കൂലി ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും ഇടത് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയാണ് ഇതിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് തൊഴില്‍ അവസരം ഒരുക്കാന്‍ സാധിക്കുന്ന ഇടമാണ് ഖാദി മേഖലയെന്നും ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

വിശദമായ കാര്യങ്ങള്‍ പഠിച്ച ശേഷം തീരുമാനിക്കുമെന്നും വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഡിസംബര്‍ ഒന്നിന് ബോര്‍ഡ് യോഗം ചേരുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ അതിനു ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. തൊഴില്‍ ദാന പരിപാടിയുടെ ജില്ലാ തല പ്രചരണം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

Top