കൊലവിളി മുദ്രാവാക്യങ്ങള്‍: ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പി.ജയരാജന്‍

p-jayarajan

കണ്ണൂര്‍ : ജനരക്ഷായാത്രയില്‍ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍.

ഇന്നലെ പാനൂരില്‍ നിന്ന് കൂത്ത്പറമ്പിലേക്ക് നടത്തിയ പദയാത്രയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്. ഇത് ബിജെപി നേതാവ് വി.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ തത്സമയം നല്‍കുകയും ചെയ്തു.

എല്ലാവര്‍ക്കും ജീവിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ബിജെപി ജനരക്ഷായാത്ര നടത്തുന്നത്. ഇതിനിടയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പാര്‍ട്ടിയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ആര്‍ എസ് എസ് ആക്രമണങ്ങള്‍ക്ക് ഇരയാവരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച പ്രതിഷേധദിനവും സിപിഎം ജില്ലയില്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ വ്യക്തമാക്കി.

Top