p jayarajan-kathiroor case-hospital-health-issue

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കൈമാറി.റിപ്പോര്‍ട്ട് നാളെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.

ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി നാലിന് ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസെടുത്തപ്പോള്‍ ജയരാജന്‍ പതിനാല് തരം മരുന്നുകള്‍ ദിവസം ഇരുപത്തിനാല് തവണ കഴിക്കുന്നുണ്ടെന്നും അതുകൊണ്ട് സി.ബി.ഐ. കസ്റ്റഡിയില്‍ വിടുന്നതിന് സാവകാശം വേണമെന്നും ജയരാജന്റെ അഭിഭാഷകന്‍ കെ. വിശ്വന്‍ കോടതിയില്‍ വാദിച്ചിരുന്നു. വസ്തുത ശരിയാണോ എന്നറിയാന്‍ ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വേണമെന്ന മറുവാദമാണ് സി.ബി.ഐ നിരത്തിയത്.

Top