തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ സിബിഐ നല്‍കിയ അപേക്ഷ തലശേരി സെഷന്‍സ് കോടതി 23ന് പരിഗണിക്കാനായി മാറ്റി.
ബുധനാഴ്ചയാണ് സി.ബി.ഐ പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ആദ്യം സമര്‍പ്പിച്ച ഹര്‍ജിയില്‍ 16 മുതല്‍ 19 വരെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പിന്‍വലിക്കുകയും ഇന്നലെ വൈകിട്ട് പുതിയ അപേക്ഷ നല്‍കുകയുമായിരുന്നു. ഈ അപേക്ഷയില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള തീയതി കാണിച്ചിട്ടില്ല.
ജയരാജന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ആവശ്യപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് സി.ബി.ഐ ഹാജരാക്കിയിരുന്നില്ല.
പി. ജയരാജന്റെ ആരോഗ്യനില വഷളായതിനാലാണ് അപേക്ഷ പിന്‍വലിക്കുന്നത് എന്നാണ് സി.ബി.ഐ പ്രോസിക്യൂട്ടര്‍ അറിയിച്ചത്. കേസ് 25ന് കോടതി വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.