P Jayarajan-Kathiroor Manoj murder case

p-jayarajan

തലശേരി: ബിജെപി പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ വധിച്ച കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി നാളെ വിധി പറയും.

കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. അതേസമയം, ജയരാജന്‍ ഇതുവരെ കേസില്‍ പ്രതിയല്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജയരാജനെ അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിന് ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും സിബിഐ, കോടതിയെ അറിയിച്ചു.

ചോദ്യം ചെയ്യലിന് ഹാജരായാല്‍ സിബിഐ തന്നെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

2014 സെപ്തംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Top